Flash News

അഫ്ഗാനിസ്താനില്‍ ബോംബ് ആക്രമണം; 27 പോലിസുകാര്‍ കൊല്ലപ്പെട്ടു



കാബൂള്‍: അഫ്ഗാനില്‍ പോലിസുകാര്‍ സഞ്ചരിച്ച ബസ്സുകള്‍ക്കു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്കു പരിക്കേറ്റു. മരണസംഘ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി പോലിസ് അറിയിച്ചു. തലസ്ഥാനമായ കാബൂളില്‍ പോലിസ് പരിശീലന കേന്ദ്രത്തിന് സമീപമാണ് ആക്രമണമുണ്ടായത്. വര്‍ദാക് പ്രവിശ്യയിലെ പരിശീലന കേന്ദ്രത്തില്‍ നിന്നു തിരിച്ചുവരികയായിരുന്ന പോലിസുകാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഇത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. പോലിസ് വാഹനങ്ങള്‍ ലക്ഷ്യംവച്ച് രണ്ടു സ്‌ഫോടനങ്ങളാണുണ്ടായത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് കാബൂളിലുണ്ടായതെന്നും അടുത്തകാലത്തായി താലിബാനുണ്ടായ നിരാശയാണ് ഇതിനു പിറകിലെ കാരണമെന്നും അഫ്ഗാനിലെ മുന്‍ പാര്‍ലമെന്റ് അംഗം ദാവൂദ് സുല്‍താന്‍സോയ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it