Flash News

അഫ്ഗാനിസ്താനിലെ യുഎസ് ബോംബിങ്‌ : കൊല്ലപ്പെട്ട ഐഎസ് പ്രവര്‍ത്തകരില്‍ 13 പേര്‍ ഇന്ത്യക്കാരെന്ന് സംശയം



ഡല്‍ഹി: കിഴക്കന്‍ അഫ്ഗാനിസ്താനിലെ യുഎസ് ബോംബിങില്‍ 96 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ 13  പേര്‍ ഇന്ത്യക്കാരെന്ന് സംശയം. സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി ചൊവ്വാഴ്ച ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ട പതിമൂന്ന് കമാന്‍ഡര്‍മാരില്‍ തിരിച്ചറിഞ്ഞ മുഹമ്മദ്, അല്ലാഹ് ഗുപ്ത എന്നിവര്‍ ഇന്ത്യക്കാരാണെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. മുന്‍ ലശ്കറെ ത്വയിബ  അംഗം ശെയ്ഖ് വഖാസും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരിലുണ്ടെന്നാണ് വിവരം.അതേസമയം, പടന്നയില്‍ നിന്ന് കാണാതായ 13 പേരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. യുഎസ് ബോംബാക്രമണത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഹഫീസുദ്ദീന്‍, മുഹമ്മദ് മുര്‍ഷിദ് എന്നീ രണ്ടുമലയാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഭീമന്‍ ബോംബാക്രമണത്തിന് രണ്ടുദിവസം മുമ്പാണ് മുര്‍ഷിദിന്റെ മരണ വിവരം കുടുംബത്തിന് ലഭിച്ചത്. മുര്‍ഷിദിന്റെ മരണശേഷം പിന്നീട് വിവരമൊന്നുമില്ല. സാധാരണ സന്ദേശമയക്കാറുള്ള അഷ്ഫാഖ് മജീദിന് സന്ദേശമയച്ചുവെങ്കിലും മറുപടിയൊന്നും കിട്ടിയിട്ടില്ലെന്ന് ബന്ധു വ്യക്തമാക്കി.
Next Story

RELATED STORIES

Share it