Flash News

അഫ്ഗാനിസ്താനിലെ കുന്തൂസ് ആക്രമണം അബദ്ധം: അമേരിക്കന്‍ സൈനിക കമാന്‍ഡര്‍

അഫ്ഗാനിസ്താനിലെ കുന്തൂസ് ആക്രമണം അബദ്ധം: അമേരിക്കന്‍ സൈനിക കമാന്‍ഡര്‍
X
cambell

വാഷിങ്ടണ്‍: കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് അഫ്ഗാനിസ്താനിലെ കുന്തൂസ് എം.എസ്.എഫ് ആശുപത്രിയില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ ആക്രമണം അബദ്ധമായിരുന്നുവെന്ന് യു എസ് സൈനിക കമാന്‍ഡര്‍ ജനറല്‍ ജോണ്‍ എഫ് കാംബെല്‍.ആക്രമണം ഒഴിവാക്കാമായിരുന്നു. അത് സൈനികര്‍ക്ക് പറ്റിയ കൈപിഴയാണ്.

താലിബാന്‍ അക്രമികള്‍ കൈവശം വച്ച കെട്ടിടമായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. എന്നാല്‍ എ സി 130 യുദ്ധവിമാനത്തിലെ സൈനികര്‍ക്ക് തെറ്റുപറ്റുകയായിരുന്നു. അവര്‍ ആശുപത്രി കെട്ടിടത്തില്‍ ആക്രമണം നടത്തുകയായിരുന്നുവെന്നും കാംബെല്‍ പറഞ്ഞു. അഫ്ഗാനിസ്താനിലെ മുതിര്‍ന്ന കമാന്റാണ് കാംബെല്‍.
Next Story

RELATED STORIES

Share it