Flash News

അഫ്ഗാനില്‍ 5 പോലിസുകാര്‍ കൊല്ലപ്പെട്ടു



കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ പക്്തിയാ പ്രവിശ്യാ പോലിസ് ആസ്ഥാനത്തേക്ക് ഇരച്ചുകയറി താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പോലിസ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു. ഗാര്‍ദേസ് നഗരത്തിലെ ആക്രമണത്തില്‍ ഒമ്പതു പോലിസ് ഓഫിസര്‍മാര്‍ക്കും ഒമ്പതു സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തിരിച്ചടിയില്‍ അക്രമി സംഘത്തിലെ അഞ്ചുപേരും കൊല്ലപ്പെട്ടതായി പ്രവിശ്യ പോലിസ് മേധാവിയുടെ വക്താവ് സര്‍ദാര്‍ വാലി തബാസിം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
Next Story

RELATED STORIES

Share it