അഫ്ഗാനില്‍ വ്യോമാക്രമണം; 100 താലിബാന്‍ പോരാളികള്‍ മരിച്ചു

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താനിലെ കാന്തഹാര്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 100 താലിബാന്‍ പോരാളികള്‍ മരിച്ചു. ശുരാബക് ജില്ല പിടിച്ചെടുക്കാന്‍ എത്തിയ പോരാളികള്‍ക്കു നേരെ അഫ്ഗാന്‍ സേന വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് കാന്തഹാര്‍ പോലിസ് ഓഫിസിനെ ഉദ്ധരിച്ച് ടോളോ വാര്‍ത്താ ഏജന്‍സി അറിയിച്ചു. അതിര്‍ത്തിമേഖലയില്‍ നിന്നാണ് പോരാളികള്‍ ശുരാബകിലെത്തിയത്.

50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. പാകിസ്താന്‍ അതിര്‍ത്തിയിലുള്ള ശുരാബകില്‍ താലിബാന്‍ പോരാളികള്‍ സജീവമാണ്. സുരക്ഷാസേനയ്ക്കു നേരെ അവര്‍ അടിക്കടി ആക്രമണം നടത്താറുണ്ട്.
Next Story

RELATED STORIES

Share it