Flash News

അഫ്ഗാനില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം



കാസര്‍കോട്: അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തില്‍ എത്തിയെന്ന് സംശയിക്കുന്ന കോഴിക്കോട് മൂഴിക്കല്‍ സ്വദേശി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സന്ദേശം. സജീര്‍ മംഗലശ്ശേരിയാണു കൊല്ലപ്പെട്ടത്. കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് കാണാതായ 17 പേരെ ഇയാളുടെ നേതൃത്വത്തിലാണ് അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്ന് നേരത്തേ എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. ഇതോടെ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം നാലായി. 2012ല്‍ എന്‍ഐടിയില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങില്‍ റാങ്ക് നേടിയശേഷം സജീര്‍ യുഎഇയിലെത്തി. തുടര്‍ന്ന് 2014ല്‍ യുഎഇയില്‍ നിന്ന് അഫ്ഗാനിലെത്തിയെന്നാണു വിവരം. അഫ്ഗാനിലെ നങ്കഹാറിലാണ് സജീര്‍ കൊല്ലപ്പെട്ടതെന്ന് സുഹൃത്ത് അഷ്ഫാഖ് മജീദ് പടന്നയിലെ സാമൂഹികപ്രവര്‍ത്തകന്‍ ബി സി എ റഹ്മാന്  ഇന്നലെ രാവിലെ അയച്ച സന്ദേശത്തില്‍ പറയുന്നു.  സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ പിതാവ് 10 വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സജീര്‍  പത്താംവയസ്സ് മുതല്‍ കോഴിക്കോട് ചെലവൂരിലെ മാതാവിന്റെ വീട്ടിലായിരുന്നു താമസം.
Next Story

RELATED STORIES

Share it