അഫ്ഗാനിലെ മസാറെ ഇ ശരീഫില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം ഏറ്റുമുട്ടല്‍

കാബൂള്‍: ഉത്തര അഫ്ഗാന്‍ നഗരമായ മസാറെ ഇ ശരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്നു സായുധസംഘത്തെ തുരത്താനുള്ള അഫ്ഗാന്‍ സൈനിക ദൗത്യം തുടരുന്നു. കെട്ടിടത്തിനു സമീപത്തുനിന്നു വെടിയൊച്ചയും സ്‌ഫോടന ശബ്ദവും കേട്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറാനുള്ള ശ്രമം സുരക്ഷാസൈന്യം ചെറുത്തതോടെ സായുധസംഘം സമീപത്തെ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
ആക്രമണത്തിന് നേതൃത്വം നല്‍കിയ സായുധസംഘത്തിലെ രണ്ടുപേരെ വധിച്ചതായി അഫ്ഗാന്‍ പോലിസ് അറിയിച്ചു. കോണ്‍സുലേറ്റിലേക്ക് ഇരച്ചുകയറാനുള്ള ശ്രമം തടഞ്ഞ സുരക്ഷാസൈന്യം ഇരുവരേയും വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. നഗരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ പോരാട്ടം തുടരുകയാണ്.
ആക്രമണത്തില്‍ അഞ്ചു സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളില്‍ ചിലര്‍ക്കും പരിക്കേറ്റതായാണ് റിപോര്‍ട്ട്. അതേസമയം, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്നും അക്രമികളെ ഒഴിപ്പിക്കാനുള്ള ശ്രമം പുേരാഗമിക്കുകയാണെന്നും അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമര്‍സിന്‍ഹ അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല.
Next Story

RELATED STORIES

Share it