അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനവും വെടിവയ്പും

കാബൂള്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു പുറത്ത് സ്‌ഫോടനവും വെടിവയ്പും. സംഭവത്തില്‍ അഫ്ഗാന്‍ സുരക്ഷാ സൈനികന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തുക്കള്‍ വെച്ചു കെട്ടിയെത്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ അക്രമി സംഘത്തിലെ എട്ടു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒമ്പതു പേര്‍ക്കു പരിക്കേറ്റു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണ്. കോണ്‍സുലേറ്റ് കവാടത്തിനു പുറത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്. സുരക്ഷാചുമതലയുള്ള ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലിസിനും അഫ്ഗാന്‍ സുരക്ഷാ സേനയ്ക്കും നേരെ സായുധസംഘം വെടിയുതിര്‍ത്തു. ഐടിബിപിയും അഫ്ഗാന്‍ സുരക്ഷാസേനയും തിരിച്ചടിച്ചു. സ്‌ഫോടനത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി.
കോണ്‍സുലേറ്റിന് സമീപത്തെ കെട്ടിടങ്ങളില്‍ കേടുപാടുകളുണ്ടായി. എട്ടു വാഹനങ്ങളും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജനുവരിയില്‍ വടക്കന്‍ അഫ്ഗാനിലെ മസാറെ ശരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും ജലാലാബാദിലെ പാകിസ്താന്‍ കോണ്‍സുലേറ്റിനും നേരെ ആക്രമണം നടന്നിരുന്നു.
Next Story

RELATED STORIES

Share it