Flash News

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത് പാക് സൈന്യം; അഫ്ഗാന്‍ പോലിസ്

കാബൂള്‍; ജനുവരി മൂന്നിന് അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത് പാക് സൈന്യമെന്ന് അഫ്ഗാന്‍ പോലിസ്. പാക് സൈന്യത്തിലെ പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിന് പിന്നില്ലെന്ന് അഫ്ഗാന്‍ പോലിസിലെ ഒരു മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.ഞങ്ങള്‍ നേരിട്ട് കണ്ടതാണ് പാക് സൈന്യകരെ.ആക്രമണം നടത്തിയവര്‍ വിദ്യാസമ്പന്നരും സൈന്യക പരിചയമുള്ളവരുമാണ്. അവരില്‍ 99 ശതമാനവും പാക് സൈന്യകരാണെന്നാണ് ഉദ്ദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. അഫ്ഗാന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. മസറേ ശരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമായിരുന്നു സ്‌ഫോടനവും വെടിവയ്പ്പും നടന്നത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയെന്നാരോപിച്ച് ഇന്ത്യ  അഫ്‌സല്‍ ഗൂരുവിനെ തൂക്കിലേറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it