Flash News

അപ്രതീക്ഷിതം; സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് വിട്ടു

അപ്രതീക്ഷിതം; സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് വിട്ടു
X

മാഡ്രിഡ്: മുന്‍ ഫ്രാന്‍സ് ഇതിഹാസ താരം സിനദിന്‍ സിദാന്‍ സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ റയലിനെ ഹാട്രിക്ക് കിരീട നേട്ടത്തിലേക്കെത്തിച്ച സിദാന്‍ അപ്രതീക്ഷിതമായാണ് പരിശീലകസ്ഥാനം രാജിവക്കുന്നതായി അറിയിച്ചത്. 2016 ല്‍ റാഫ ബെനിറ്റസിന് പകരക്കാരനായാണ് മുന്‍ റയല്‍ താരം കൂടിയായ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. ആ വര്‍ഷം അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയല്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായി. തൊട്ടടുത്ത വര്‍ഷം യുവന്റസിനെ തോല്‍പ്പിച്ചും, ഇത്തവണ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയും ചാംപ്യന്‍സ് ലീഗില്‍ റയലിന് അഭിമാന നേട്ടം സമ്മാനിച്ച ശേഷമായിരുന്നു സിദാന്റെ പടിയിറങ്ങല്‍. ക്ലബ്ബുമായി 2020 വരെ കരാറുണ്ടായിരുന്നെങ്കിലും ക്ലബ്ബ് വിടാന്‍ സിദാന്‍ തീരുമാനിക്കുകയായിരുന്നു. ചാംപ്യന്‍സ് ലീഗ് കിരീടം കൂടാതെ സിദാന്റെ ശിക്ഷണത്തില്‍ സൂപ്പര്‍ കപ്പ്, ല ലീഗ, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്.
'ഇത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും ഇത് അനിവാര്യമാണ്. റയല്‍ മാഡ്രിഡിന്റെ വിജയക്കുതിപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കും, എന്നാല്‍ എല്ലാവര്‍ക്കും ഒരു മാറ്റം അനിവാര്യമാണ്. റയല്‍ മാഡ്രിഡ് എനിക്കെല്ലാം തന്നിട്ടുണ്ട്. എന്നാല്‍ ക്ലബ്ബ് പുതിയ തന്ത്രങ്ങളിലേക്ക് മാറേണ്ടതുണ്ട്. അതിനാലാണ് ക്ലബ്ബ് ൃവിടുന്നത്. ആരാധകരോട് നന്ദി' സിദാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it