thiruvananthapuram local

അപ്പീലുകള്‍ 811 ലെത്തി; പണം തിരിച്ചു കൊടുത്തത് 250 പേര്‍ക്ക്

തിരുവനന്തപുരം: അപ്പീലുകള്‍ നിയന്ത്രിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം ഇത്തവണയും വിജയിച്ചില്ല. ഇന്നലെ രാത്രി വരെ വന്നത് 811 അപ്പീലുകള്‍. ശനിയാഴ്ച മാത്രം 110 അപ്പീലുകള്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ ഉണ്ടായിട്ടുള്ളത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ്.
വിദ്യഭ്യാസ വകുപ്പ് അപ്പീല്‍ അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മല്‍സരാര്‍ഥികള്‍ കോടതിയെയും മറ്റ് സ്ഥാപനങ്ങളെയും അഭയം പ്രാപിക്കുകയായിരുന്നു. കോഴിക്കോടും തിരുവനന്തപുരവുമാണ് കൂടുതല്‍ അപ്പീലുകളുമായി മല്‍സരിക്കാനെത്തിയിട്ടുള്ളത്. ഇതുവരെയായി 250 മല്‍സരാര്‍ഥികള്‍ അപ്പീലിലൂടെ വന്ന് കൂടുതല്‍ മികവ് തെളിയിച്ച് പണം മടക്കി വാങ്ങിയിട്ടുണ്ട്. 100 പേര്‍ കൂടി പണം മടക്കി വാങ്ങാനുണ്ടെന്നാണ് വിദ്യഭ്യാസ വകുപ്പധികൃതര്‍ പറയുന്നത്. 175 ഹയര്‍ അപ്പീലുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇനിയുള്ള രണ്ട് ദിവസങ്ങളിലും അപ്പീലുകള്‍ പ്രവഹിക്കുമെന്നു തന്നെയാണ് അനുമാനം. നൃത്ത മല്‍സരങ്ങളിലാണ് കൂടുതല്‍ അപ്പീലുകള്‍ ഉണ്ടാകുന്നത്. ഇതുവരെയായി 32 ഇനങ്ങളില്‍ അപ്പീലിലൂടെ വന്നവര്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനം നേടിയവരുടെ എണ്ണം 18 ആണ്. മൂന്നാം സ്ഥാനത്തെത്തിയവരാവട്ടെ 28 ആണ്. എ ഗ്രേഡ് നേടിയ അപ്പീലുകാരുടെ എണ്ണം 200 കവിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it