Flash News

അപ്പീലിലൂടെയെത്തി ഇരട്ട വിജയത്തില്‍ മടക്കം

തിരുവനന്തപുരം: അപ്പീലിലൂടെയെത്തി ഇരട്ട വിജയവുമായി ശ്രീലക്ഷമി മടങ്ങി. നീലേശ്വരം രാജാസ് എച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ ശ്രീലക്ഷ്മി ഭരതനാട്യത്തില്‍ നേടിയ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ നേടിയ എ ഗ്രേഡുമായാണ് കലോത്സവ വേദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്.  കാല്‍ നൂറ്റാണ്ടായി കലോത്സവ മത്സരാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ശ്രീലക്ഷ്മിയുടെ പിതാവിന് മകളുടെ വിജയം ഉറപ്പായിരുന്നു. മകള്‍ മാത്രമല്ല ഈ കലോത്സവത്തില്‍ ഇദ്ദേഹത്തിന്റെ പത്തോളം വിദ്യാര്‍ഥികളും വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
12 വര്‍ഷമായി ശ്രീലക്ഷ്മി അച്ഛനില്‍ നിന്നും നൃത്തം അഭ്യസിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തു സമ്മാനിതയാകുന്ന ഈ മിടുക്കിക്ക് അമ്മ രാധയും അനുജന്‍ ശ്രീദേവും എല്ലാ പിന്തുണയും നല്‍കുന്നു.
Next Story

RELATED STORIES

Share it