Flash News

അപ്പാരല്‍ മാനുഫാക്ചറേഴ്‌സ് ഓഫ് ഇന്ത്യ ട്രേഡ്‌ഫെയര്‍ തുടങ്ങി



കൊച്ചി: വസ്ത്രനിര്‍മാതാക്കളുടെയും വ്യാപാരികളുടെയും അഖിലേന്ത്യാ സംഘടനയായ അപ്പാരല്‍ മാനുഫാക്ചറേഴ്‌സ് ഓഫ് ഇന്ത്യയുടെ ത്രിദിന ട്രേഡ്‌ഫെയര്‍ കൊച്ചി ലേ മെറിഡിയനില്‍ ആരംഭിച്ചു. ട്രേഡ്‌ഫെയറിന്റെ 11ാമത് പതിപ്പാണ് കൊച്ചിയില്‍ ആരംഭിച്ചത്.പുളിമൂട്ടില്‍ സില്‍ക്‌സ് ഉടമ റോജര്‍ ജോണും പാര്‍ഥാസ് മാനേജിങ് ഡയറക്ടര്‍ ലക്ഷ്മണ്‍ ശ്രീനിവാസും ചേര്‍ന്ന് ട്രേഡ്‌ഫെയര്‍ ഉദ്ഘാടനം ചെയ്തു.35,000 ചതുരശ്ര അടിയില്‍ 62 സ്റ്റാളുകളാണുള്ളത്. മേളയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി റെഡിമെയ്ഡ് വസ്ത്രങ്ങളും അണ്‍സ്റ്റിച്ച്ഡ് ഗാര്‍മെന്റുകളും ഒരുക്കുന്ന പ്രമുഖ നിര്‍മാതാക്കളും ട്രേഡര്‍മാരും പങ്കെടുക്കും.  7000ത്തിലധികം റീട്ടെയിലര്‍മാരും എംബിഒകളും അതില്‍ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്.
Next Story

RELATED STORIES

Share it