kozhikode local

അപ്പവാണിഭ നേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളിയിലെ അപ്പവാണിഭ നേര്‍ച്ചക്ക് തുടക്കമായി. വ്യാഴാഴ്ച വൈകീട്ട് നാലിന് നടന്ന സ്വലാത്ത് വാര്‍ഷിക സംഗമം സമസ്ത വൈസ് പ്രസിഡന്റ് എം ടി അബ്ദുല്ല മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് മുഖ്യഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം മുഖ്യപ്രഭാഷണം നടത്തി. മഗ്‌രിബ് നിസ്‌കാരാനന്തരം നടത്തപ്പെട്ട സ്വലാത്ത് മജ്‌ലിസിന് സമസ്ത മുശാവറ മെമ്പര്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി.
ഇന്നലെ വൈകീട്ട് നാലിന് നടന്ന അജ്മീര്‍ ഖാജാ തങ്ങള്‍ അനുസ്മരണം പി കെ പി അബ്ദുസ്സലാം മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഖാസി അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ശുഐബ് ഹൈതമി വാരാമ്പറ്റ മുഖ്യപ്രഭാഷണം നടത്തി. രാത്രി എട്ടിന് പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തില്‍ മൗലിദ് പാരായണവും ദുആ മജ്‌ലിസും നടന്നു.
ഇന്ന് മുതല്‍ ചൊവ്വ വരെ രാത്രി 8.30 ന് നടക്കുന്ന മതപ്രസംഗ പരമ്പരയില്‍ ആബിദ് ഹുദവി തച്ചണ്ണ, റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുല്‍ അസീസ് അശ്‌റഫി കാസര്‍ഗോഡ്, ശമ്മാസ് ദാരിമി പായിപ്പുല്ല് പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it