Pathanamthitta local

അപ്പര്‍ കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കും



തിരുവല്ല: അപ്പര്‍ക്കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ പരിഹരിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വീയപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര ഗ്രാമപഞ്ചായത്തുകളില്‍ പുതിയ കുടിവെള്ള പൈപ്പ് ഇടുന്നതിന് 40 കോടി രൂപ അനുവദിക്കും. തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ 175 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. കിഫ്ബിയില്‍ നിന്നുള്ള ധനസഹായം ഉപയോഗപ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. തിരുവല്ല നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് 58 കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതി ടെന്‍ഡര്‍ ചെയ്ത് നിര്‍മാണം തുടങ്ങുന്ന ഘട്ടത്തിലാണ്. മല്ലപ്പള്ളി-ആനിക്കാട് കുടിവെള്ള പദ്ധതിക്ക് ഈ സര്‍ക്കാര്‍ വന്ന ശേഷം 24 കോടി രൂപ അനുവദിച്ചു. പുറമറ്റം - കല്ലൂപ്പാറ കുടിവെള്ള പദ്ധതിക്ക് 60 കോടി രൂപ അനുവദിച്ചു. ഇത്തവണത്തെ വരള്‍ച്ചയെ ഫലപ്രദമായ നടപടികളിലൂടെ നേരിടുന്നതിന് ജനപ്രതിനിധികളും ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരും ഏകോപനത്തേ ാടെ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. മണ്ണിലേക്ക് ജലം ഇറക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനം എല്ലാവരും നടത്തണം. നദികളും തോടുകളും പാടങ്ങളും പുനരുജ്ജീവിപ്പിക്കണം. സംസ്ഥാനത്താകെ ജലസംരക്ഷണത്തിനായി വലിയ ജനമുന്നേറ്റമാണ് നടന്നു കൊണ്ടിരിക്കുന്നത്. വരാട്ടാറിനെ പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്. അപ്പര്‍ക്കുട്ടനാട്ടിലെ കോലറയാറിനെ പുനരുജ്ജീവിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നാലു കോടി രൂപ അനുവദിച്ചിരുന്നു. ഈ പ്രവര്‍ത്തനത്തില്‍ ജനങ്ങളുടെ മുന്നേറ്റവും പങ്കാളിത്തവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it