Flash News

ഒരാള്‍ കൂടി മരിച്ചു;പനി മരണം ആറായി

ഒരാള്‍ കൂടി മരിച്ചു;പനി മരണം ആറായി
X

കോഴിക്കോട്: നിപ്പാ വൈറസിന് സമാനമായ രോഗലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജാനകി ആണ് മരിച്ചത്. ഇതോടെ പനി ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. അല്‍പസമയം മുന്‍പ് നിപ്പാ വൈറസിന് സമാനമായ രോഗലക്ഷണവുമായി ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചിരുന്നു. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കുളത്തൂര്‍ സ്വദേശി വേലായുധന്‍, എന്നിവരാണ് മരിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി നിപ്പാ വൈറസിന് സമാനമായ രോഗലക്ഷണങ്ങളോടെ ബാധിച്ച് ഇസ്മയിലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു.
കേരളത്തില്‍ നിപ്പാ വൈറസ് സ്ഥിരീകിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശികള്‍ക്ക നിപ്പാ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകിച്ചു. പൂണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ മരിച്ചവരുടെ സ്രവ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിച്ചത്.
Next Story

RELATED STORIES

Share it