kozhikode local

അപൂര്‍വ ചരിത്രരേഖകളുടെ പ്രദര്‍ശനവുമായിപ്ലാറ്റിനേജ് എക്‌സ്‌പോ-2017

ഫറോക്ക്: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന റൗളത്തുല്‍ ഉലൂം അസോസിയേഷന്റെയും അറബിക്കോളജിന്റെയും പ്ലാറ്റിനജൂബിലിയാഘോഷ ഭാഗമായി അപൂര്‍വ്വ ചരിത്രരേഖകളുടെയും പുരാവസ്തുക്കളുടേയും പ്രദര്‍ശനം-പ്ലാറ്റിനേജ് എക്‌സ്‌പോ-2017 ഫാറൂഖ് കോളേജ് ക്യാംപസില്‍ ആരംഭിച്ചു. കോളജിന്റെ പാരമ്പര്യം, പുരാവസ്തു, ശാസ്ത്രസാങ്കേതികം,ആരോഗ്യം, പരിസ്ഥിതി, ഫോട്ടോഗ്രാഫി, വിദ്യാഭ്യാസം, ഭക്ഷണം, പുസ്തകമേള തുടങ്ങിയ വിവിധ വിഭാഗങ്ങളായാണ് പ്രദര്‍ശനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ മാസം നാല് വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബേപ്പൂര്‍ നിയോജക മണ്ഡലം എംഎല്‍എ വി കെ സി മമ്മദ് കോയ നിര്‍വ്വഹിച്ചു. കെ വി  കുഞ്ഞഹമ്മദ് കോയ, ് പി കെ അഹമ്മദ്, സി പി കുഞ്ഞിമുഹമ്മദ്, പ്രൊഫ. എ കുട്ട്യാലികുട്ടി, ഡോ. മുസ്തഫ ഫാറൂഖി, അഡ്വ. വി വീരാന്‍, കെ കുഞ്ഞലവി, എന്‍ കെ  മുഹമ്മദലി, എസ്. മുഹമ്മദ് യൂനുസ്, ഡോ. വി എം അബ്ദുല്‍ മുജീബ്, എം അയ്യൂബ്, വി എം ബഷീര്‍, ഡോ. ഹുസൈന്‍ മടവൂര്‍ സംബന്ധിച്ചു. മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളപാട്ട്, കല, സാഹിത്യം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍  ലോക്‌സഭാ അംഗമായിരുന്ന ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. മാപ്പിള കലാസാഹിത്യ പ്രവര്‍ത്തകരായ ഫൈസല്‍ എളേറ്റില്‍, അബൂബക്കര്‍ വടകര എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it