അപൂര്‍വരോഗം ബാധിച്ച എട്ടു വയസ്സുകാരന് സുമനസ്സുകളുടെ കനിവു തേടുന്നു
BY Sumeera SMR27 Jun 2016 5:24 AM GMT
Sumeera SMR27 Jun 2016 5:24 AM GMT
വര്‍ക്കല: വൈറസ് ബാധയെ തുടര്‍ന്ന് തലച്ചോര്‍ ചുരുങ്ങുന്ന അപൂര്‍വരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന എട്ടു വയസ്സുകാരന് ചികില്‍സാസഹായം തേടുന്നു. ഇടവ-പ്രസ്മുക്ക് മാതാവിളാകത്ത് ലിനിമോളുടെ മകന് സാജനാണ് സുമനസ്സുകളുടെ കനിവ് തേടുന്നത്.
മൂന്നു വയസ്സു മുതല്‍ അപസ്മാരത്തിന്റെ പ്രകടലക്ഷണങ്ങള്‍ കാട്ടിയ കുഞ്ഞിന് കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പാണ് മസ്തിഷ്കസംബന്ധമായ അസുഖം പിടിപെട്ടത്. വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. കാഴ്ചശക്തിയും ചലനശേഷിയും നഷ്ടപ്പെട്ടുവരുന്ന കുഞ്ഞിന്റെ നില അതീവ ഗുരുതരമാണ്. ചികില്‍സയ്ക്ക് ഇതിനോടകം ലക്ഷങ്ങള്‍ വേണ്ടിവന്നു. ലിനിമോളുടെ ഭര്‍ത്താവ് ആസാദ് അഞ്ചു വര്‍ഷം മുമ്പ് മരണപ്പെട്ടു. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ലിനിമോളും കുഞ്ഞും പരസഹായത്താലാണ് ജീവിതം തള്ളിനീക്കുന്നത്.
അതിനാല്‍, കുഞ്ഞിന്റെ തുടര്‍ചികില്‍സയ്ക്കു പണം കണ്ടെത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം. ഇതിനായി ഗ്രാമപ്പഞ്ചായത്തംഗം അശോക് കുമാര്‍ കണ്‍വീനറായി സാജന്റെ ചികില്‍സയ്ക്ക് ഒരു ധനസഹായസമിതി രൂപീകരിച്ചു. എസ്ബിടി വര്‍ക്കല ശാഖയില്‍ കുട്ടിയുടെ മാതാവ് ലിനിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍ 67214225992. ഐഎഫ്എസ്സി- എസ്ബിടിആര്‍ 0000048. ഫോണ്‍: 9746021279.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT