അപലപനീയമെന്ന് മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: ഒരു ആത്മീയ സദസ്സില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയെക്കുറിച്ച് ഫാറൂഖ് കോളജിലെ അധ്യാപകന്‍ ജൗഹര്‍ മുനവ്വര്‍ നടത്തിയ ഉദ്‌ബോധനപ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതും അദ്ദേഹത്തിന്റെ പേരില്‍ പോലിസ് കേസെടുത്തതും തികച്ചും പ്രതിഷേധാര്‍ഹമാണെന്നു മുസ്‌ലിം സംഘടനകള്‍.
ഫാറൂഖ് കോളജിനെതിരേ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രക്ഷോഭസമരങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങളെയും അപലപിക്കുന്നതായി കെ പി എ മജീദ് (മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി), ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ടി പി അബ്ദുല്ലക്കോയ മദനി (കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍), എം ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി കേരള), എ നജീബ് മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക മിഷന്‍), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it