അപകീര്‍ത്തി: വിഎസിനെതിരേ ചെന്നിത്തല പരാതി നല്‍കി

തിരുവനന്തപുരം: തനിക്കെതിരേ ഒമ്പത് കേസുകളുണ്ടെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്കെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ പ്രസ്താവന മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ 136 കേസുകള്‍ നേരിടുന്നവരാണെന്ന് വിഎസ് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it