അപകീര്‍ത്തി വാര്‍ത്താ ഉറവിടം കണ്ടെത്തണം: തങ്കച്ചന്‍

തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ദുരുദ്ദേശ്യത്തോടെ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തയുടെ ഉറവിടം കണ്ടുപിടിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ജിഷ വധക്കേസില്‍ കേരള പോലിസ് ആദ്യം മുതല്‍ നടത്തിയ ആത്മാര്‍ഥവും സൂക്ഷ്മവും സമര്‍ഥവുമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യഥാര്‍ഥ പ്രതിയെ കണ്ടുപിടിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it