അപകീര്‍ത്തി: ടിവി ചാനല്‍ 20 ലക്ഷം നല്‍കണം

ന്യൂഡല്‍ഹി: 1997ലെ കൊണാട്ട്‌പ്ലേസ് വെടിവയ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് മുന്‍ പോലിസുകാര്‍ക്ക് 20 ലക്ഷം രൂപ മീഡിയ ഹൗസ് ചാനല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ എസിപി രതി, അനില്‍ കുമാര്‍, അശോക് സിങ് റാണ എന്നിവര്‍ നല്‍കിയ അപകീര്‍ത്തി കേസിലാണു കോടതി ഉത്തരവ്. പരാതിക്കാരായ പോലിസുകാരെ അപകീര്‍ത്തിപ്പെടുത്തുന്നവിധം ചാനല്‍ പരിപാടി സംപ്രേഷണം ചെയ്തുവെന്നായിരുന്നു കേസ്. പോലിസ് സേന പൊതുജനങ്ങളുടെ ക്ഷേമത്തിനായാണു പ്രവര്‍ത്തിക്കുന്നതെന്നും ചാനലും പരിപാടിയുടെ നിര്‍മാതാവും പരാതിക്കാരെ നികൃഷ്ടമായി ചിത്രീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. രതിക്ക് 10 ലക്ഷം രൂപയും അനില്‍കുമാര്‍, അശോക് സിങ് റാണ എന്നിവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കാനാണ് അഡീഷനല്‍ ജില്ലാ ജഡ്ജി കാമിനി ലാവു ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it