അപകീര്‍ത്തി കേസ് ഒത്തുതീര്‍പ്പ്: ജെയ്റ്റ്‌ലി-കെജ്‌രിവാള്‍ സംയുക്ത ഹരജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാനായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും സംയുക്ത ഹരജി സമര്‍പ്പിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മന്‍മോഹന് മുമ്പാകെ അഡ്വ. മാനിക് ദോഗ്ര ജെയ്റ്റ്‌ലിക്കും കെജ്‌രിവാളിനായി അഡ്വ. അനുപം ശ്രീവാസ്തവയും ഹാജരായി. 2015 ഡിസംബറിലാണ് അരവിന്ദ് കെജ്‌രിവാളിനും രാഗവ് ചന്ദ്ര, കുമാര്‍ ബിശ്വാസ്, സഞ്ജയ് സിങ്, അഷുതോശ്, ദീപക് ബാജ്‌പൈ തുടങ്ങിയ എഎപി നേതാക്കള്‍ക്കുമെതിരേ ജെയ്റ്റ്‌ലി അപകീര്‍ത്തി കേസ് കൊടുത്തത്. ഡിഡിസി (ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍)യുമായി ബന്ധപ്പെട്ട് ജെയ്റ്റ്‌ലിക്കെതിരേ അഴിമതിയാരോപണം കെജ്‌രിവാള്‍ ഉന്നയിച്ചിരുന്നു.
ഇതിനെതിരേ ജെയ്റ്റ്‌ലി 10 കോടിയുടെ മാനനഷ്ടം കിട്ടണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ക്രോസ് വിസ്താരത്തിനിടെ കെജ്‌രിവാള്‍ ഖേദം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സംയുക്ത ഹരജി സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it