Flash News

അപകീര്‍ത്തി : കെജ്‌രിവാളിന്റെ ഹരജി തള്ളി



ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ 1999 മുതല്‍ 2014 വരെ നടന്ന ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ യോഗങ്ങളുടെ കാര്യപരിപാടികള്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്നഭ്യര്‍ഥിച്ചു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. 10 കോടി രൂപ നഷ്ടപരിഹാരം അവശ്യപ്പെട്ടു ജെയ്റ്റ്‌ലി സമര്‍പ്പിച്ച അപകീര്‍ത്തി കേസിലാണ് കോടതി ഉത്തരവ്. ജെയ്റ്റ്‌ലി ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന 2000-2013 കാലഘട്ടത്തില്‍ അഴിമതി നടത്തിയെന്നായിരുന്നു എഎപി നേതാക്കളുടെ ആരോപണം.
Next Story

RELATED STORIES

Share it