Alappuzha local

അപകട ഭീഷണി ഉയര്‍ത്തുന്ന ജലസംഭരണി പൊളിച്ചുനീക്കണം

അരൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന പഴയ ജലസംഭരണി പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. ഏറെ നാളായി അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുകയാണ് പഴയ ജലസംഭരണി. വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചതാണിത്. ജപ്പാന്‍ കുടിവെള്ള പദ്ധതി നിലവില്‍ വന്നതിനെ തുടര്‍ന്ന് പുതിയ സംഭരണി സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചതോടെ പഴയത് ഉപേക്ഷിക്കുകയായിരുന്നു. കാലപ്പഴക്കം ചെന്ന പഴയ സംഭരണി തൂണുകളിലെ സിമന്റ് ഇളകി കമ്പികള്‍ മാത്രമായിരിക്കുകയാണ്. ദേശീയപാതയോരത്ത് അരൂര്‍ ക്ഷേത്രം ബസ് സ്റ്റോപ്പിനടുത്താണ് സംഭരണിയുള്ളത്്. പുതിയത് നിര്‍മിച്ചിട്ടും അപകടാവസ്ഥയില്‍ നില്‍ക്കുന്ന പഴയ സംഭരണി പൊളിച്ചു നീക്കാന്‍ തയ്യാറാവാത്തത് ജല അതോറിറ്റിയിലെ അധികൃതരുടെ അനാസ്ഥയാണെന്ന്് ആക്ഷേപമുണ്ട്്. അടിയന്തരമായി പഴയ ജല സംഭരണി പൊളിച്ച് നീക്കി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it