kasaragod local

അപകട നിലയില്‍ വൈദ്യുതി തൂണ്‍; നാട്ടുകാര്‍ ഭീതിയില്‍

മഞ്ചേശ്വരം: ഹൈ ടെന്‍ഷന്‍ ലൈനിലെ വൈദ്യുതി തൂണ്‍ അപകടനിലയില്‍. ഇതോടെ യാത്രക്കാരും പരിസരവാസികളും ഭീതിയിലായി. മഞ്ചേശ്വരം രാഗം ജങ്ഷനിലാണ് ഇരുമ്പ തൂണ്‍ ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലുള്ളത്. ഒരു വര്‍ഷം മുമ്പ് ഇതേ തൂണ്‍ വീഴാറായപ്പോള്‍ നാട്ടുകാര്‍ സിമന്റ് കൊണ്ട് വൈദ്യുതി തൂണിന്റെ തകരാര്‍ പരിഹരിച്ചിരുന്നു.
ഇപ്പോള്‍ വൈദ്യുതി തൂണ്‍ തുരുമ്പെടുത്ത് വീണ്ടും അപകടനിലയിലാണ്. ശക്തമായ കാറ്റില്‍ തൂണ്‍ ഇളകിയാടുന്നുണ്ട്. ഇതിന്റെ പരിസരത്ത് ഓട്ടോ സ്റ്റാന്റുണ്ട്. മാത്രവുമല്ല വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ വഴി നടന്നു പോകുന്നതും ഇതിന്റെ ചുവട്ടിലൂടെയാണ്. തൊട്ടടുത്ത് ബസ് സ്‌റ്റോപ്പുമുണ്ട്. വിവരം സെക്ഷന്‍ ഓഫിസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

Next Story

RELATED STORIES

Share it