palakkad local

അപകടസാധ്യതയായി കുഴല്‍കിണര്‍

ആനക്കര: വാഹനഗതാഗതത്തിന് തടസമായി കുഴല്‍കിണര്‍ പൈപ്പ്. കുമരനെല്ലൂര്‍-കാഞ്ഞിരത്താണി റോഡില്‍ കൊടിക്കാംകുന്നിലാണ് നാട്ടുകാര്‍ക്ക് ഭീഷണിയായി പൈപ്പ് നില്‍ക്കുന്നത്. റോഡ് വീതികൂട്ടുന്നതിന് മുന്നോടിയായി മുന്‍കാലത്ത് സ്ഥാപിച്ചതാണ് കുഴല്‍ കിണറും കൈപമ്പും.
ഉപയോഗ്യശൂന്യമായതിനാല്‍ നോക്കുകുത്തിയായി നില്‍ക്കുന്ന പൈപ്പ് റോഡ്‌വീതികൂട്ടിയതോടെ അപകടസാധ്യത ഉണ്ടാക്കുകയാണ്. വാഹനങ്ങള്‍ പരസ്പരം സൈഡുകൊടുക്കുമ്പോഴും രാത്രിയിലും പൈപ്പില്‍ ഇടിച്ചാല്‍ അപകടം ഉറപ്പാണ്. അപകട സാധ്യത കണക്കിലെടുത്ത് ഇത് നീക്കംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കപ്പൂര്‍ പഞ്ചായത്ത് 14ാംവാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് പ്രദേശം.
Next Story

RELATED STORIES

Share it