palakkad local

അപകടവളവില്‍ നിയമങ്ങള്‍ പാലിക്കാതെ പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ നീക്കം

ആലത്തൂര്‍: അപകടകരമായ വളവുകളിലും ദിശാ സൂചകങ്ങള്‍ മറയ്ക്കുന്ന രീതിയിലും ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന അഗ്‌നി രക്ഷാ സേനയുടെ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില.
ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ കാവശ്ശേരി പരയ്ക്കാട്ട് കാവ് ദേവസ്വം കളത്തിനു സമീപത്തെ അപകട വളവില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കാന്‍ നീക്കം. സ്വകാര്യ വ്യക്തിയുടെ കൃഷിയിടാത്ത സ്ഥലത്താണ് ബോര്‍ഡ് സ്ഥാപിക്കുന്നതിനായി ഇരുമ്പു കാലുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരിക്കുന്നത്.
റോഡിന്റെ രണ്ടു ദിശയില്‍ നിന്ന് നോക്കിയാലും മറു ഭാഗത്തെ വാഹനം കാണുന്ന തരത്തിലുള്ള അപകട വളവാണ് ഇവിടെയുള്ളത്.
റോഡരികില്‍ പുല്ല് വളര്‍ന്നാല്‍ തന്നെ അപകട സാധ്യതയുള്ള സ്ഥലമാണിത്. കഴിഞ്ഞകാലങ്ങളില്‍ നിരവധി അപകടങ്ങള്‍  ഇവിടെയുണ്ടായിട്ടുണ്ട്. അപകടങ്ങളില്‍ രണ്ട് പേര്‍ മരണപ്പെട്ട സ്ഥലവുമാണിത്.
പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അഗ്‌നിരക്ഷാ സേനയുടെ പ്രത്യേക അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശമുണ്ട്. ബോര്‍ഡുകളുടെ വലിപ്പവും പ്രശ്‌നമാണ്. ഇതിനും പുതിയ മാനദണ്ഡം ഉണ്ടാക്കിയിട്ടുണ്ട്. ഇതൊന്നും പാലിക്കാതെയാണ് അനധികൃതമായി ബോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
Next Story

RELATED STORIES

Share it