Idukki local

അപകടമേറി; മലങ്കരയില്‍ നിയന്ത്രണം വരുന്നു

മുട്ടം: അപകടം പതിവായ മലങ്കര ജലാശയത്തിലേക്ക് വാഹനങ്ങള്‍ കടക്കുന്നത് നിയന്ത്രിക്കാന്‍ നീക്കം. വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് (എംവിഐപി) അധികൃതര്‍ ഒരുങ്ങുന്നത്.
ഇതു സംബന്ധിച്ച് എംവിഐപി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് അയച്ചു. ടൂറിസം കേന്ദ്രത്തിനായി ഒരുക്കിയ പ്രദേശത്ത് സ്ഥാപിച്ച ഗേറ്റ് പൂട്ടി അപകട ഭീഷണി ഒഴിവാക്കാനാണ് ആലോചിക്കുന്നത്. കാലങ്ങളായി തുറസായി കിടന്ന ഇവിടേക്ക് ദിവസേന അനവധി വാഹനങ്ങളാണ് എത്തിയിരുന്നത്.
ഇതിനിടെ െ്രെഡവിങ് പരിശീലനത്തിനെത്തിയ രണ്ടു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇരുചക്രവാഹനങ്ങളിലെത്തി അഭ്യാസം നടത്തുന്ന സംഘങ്ങളും വ്യാപകമാണ്. വേണ്ടത്ര സുരക്ഷയില്ലാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ ഒഴിവാക്കാനാണ് ഗേറ്റ് പൂട്ടാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
കഴിഞ്ഞദിവസം െ്രെഡവിങ് പരിശീലനത്തിനിടെ കരിങ്കുന്നം സ്വദേശിനി മോളിയുടെ കാര്‍ നിയന്ത്രംവിട്ട് ജലാശയത്തില്‍ പതിച്ചിരുന്നു. ബ്രേക്കിനു പകരം അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതോടെ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന മകന്‍ ഓടിയെത്തി ഇവരെ വാഹനത്തില്‍നിന്നു പുറത്തേക്കു വലിച്ചിട്ടതിനാലാണ് ദുരന്തം ഒഴിവായത്.
Next Story

RELATED STORIES

Share it