Alappuzha local

അപകടഭീഷണി ഉയര്‍ത്തി കേബിള്‍ കുഴികള്‍; പ്രതിഷേധം ശക്തം

കായംകുളം: അപകടഭീഷണി ഉയര്‍ത്തുന്ന കേബിള്‍ കുഴികള്‍, അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരേ നാട്ടുകാര്‍ രംഗത്ത്. കുഴികള്‍ ഗര്‍ത്തമായി രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രികരുള്‍പ്പെടെ നിരവധിപേര്‍ കുഴിയല്‍വീണ് അപകടത്തില്‍പ്പെടുന്നത് പതിവായി.
കെപി റോഡിലും മെയിന്‍ റോഡിലും ദേശീയപാതയിലുമാണ് കുഴികള്‍ ഗര്‍ത്തമായി മാറിയത്. മുന്നില്‍ പോകുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ പെട്ടന്ന് വെട്ടിച്ചു മാറ്റുന്നതിനിടയില്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവുന്നു.
കേബിള്‍ വലിക്കാന്‍ കുഴികള്‍ എടുക്കുന്നതിനു മുമ്പായി പിഡബ്ല്യൂഡി വിഭാഗത്തില്‍ റോഡ് പുനര്‍ നിര്‍മിക്കാനാവശ്യമായ പണം കമ്പനികള്‍ അടയ്ക്കാറുണ്ട്. എന്നാല്‍ പിഡബ്ല്യൂഡി അധികൃതര്‍ ഇതിന് നടപടികള്‍ സ്വീകരിക്കാറില്ല. അധികൃതരുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it