അപകടത്തില്‍ പെട്ടത് ചാര്‍ട്ടര്‍ വിമാനം

[related]

കെയ്‌റോ:  ഇന്ന് ഈജിപ്തില്‍ തകര്‍ന്ന് വീണ് 224 പേര്‍ മരിച്ച റഷ്യന്‍ വിമാനമായ കൊഗലിമാവിയ എയര്‍ലൈന്‍സ് സ്ഥിരമായി ചാര്‍ട്ടര്‍ സര്‍വ്വീസ് നടത്തുന്ന സ്ഥാപനമാണ്. ലോകത്തിന്റെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികളുമായി സര്‍വ്വീസ് നടത്തുന്ന ഈ വിമാന കമ്പനി 1993 മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈജിപ്തിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മാത്രമാണ് ഈ സ്ഥാപനം സര്‍വ്വീസ് നടത്തുന്നത്. 2011 ഈ സ്ഥാപനത്തിന്റെ മറ്റൊരു വിമാനം റഷ്യയിലെ സുറുഗുത്ത് നഗരത്തില്‍ നിന്നും മോസ്‌ക്കോയിലേക്ക് സര്‍വ്വീസ് നടത്തുമ്പോള്‍ എന്‍ജിന് തീപിടിച്ച് 4 പേര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it