Flash News

അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറുടെ ബാഗില്‍ നിന്ന് ചാരായം പിടികൂടി

അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറുടെ ബാഗില്‍ നിന്ന് ചാരായം പിടികൂടി
X


പത്തനംതിട്ട: പത്തനംതിട്ട ടികെ റോഡില്‍ പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിച്ച കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറുടെ ബാഗില്‍ നിന്ന് വാറ്റുചാരായം പിടികൂടി. പന്തളം സ്വദേശി ഗോപാലകൃഷ്ണന്‍ നായരുടെ ബാഗില്‍ നിന്നാണ് ചാരായം നാട്ടുകാര്‍ പിടികൂടിയത്.  മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നത് എന്നാരോപിച്ച് നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചു. വാഹനത്തില്‍നിന്ന് ചാരായം നീക്കാന്‍ ശ്രമിച്ച മറ്റൊരു ഡ്രൈവര്‍ സാജനും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ഇവരെ പോലീസിന് കൈമാറി. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ പാഴ്‌സല്‍ ലോറി ഡ്രൈവര്‍ ചികിത്സയിലാണ്.
Next Story

RELATED STORIES

Share it