Citizen journalism

അപകടങ്ങള്‍ക്കു മുന്നില്‍ മനസ്സാക്ഷി മരവിച്ചവര്‍

അപകടങ്ങള്‍ക്കു മുന്നില്‍ മനസ്സാക്ഷി മരവിച്ചവര്‍
X
accident



കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ച അതിദാരുണമായ ഒരു വാഹനാപകടത്തിന്റെ ഞെട്ടലില്‍നിന്നു മുക്തമാവാന്‍ കഴിയാതെയാണ് ഈ കുറിപ്പെഴുതുന്നത്. തൃശൂര്‍ ജില്ലയിലെ മണ്ണുത്തി ദേശീയപാതയില്‍ ഹൈവേ പോലിസിന്റെ വാഹനപരിശോധനയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഒന്നരവയസ്സുള്ള മകളും മാതാവും നടുറോഡില്‍ ചതഞ്ഞരഞ്ഞതാണു സംഭവം.

ഹൈവേ പോലിസിന്റെ അശാസ്ത്രീയമായ പരിശോധനാരീതിയും രക്ഷാപ്രവര്‍ത്തനം നടത്താന്‍ തയ്യാറാവാതെയുള്ള പിന്‍വാങ്ങലുമെല്ലാം കര്‍ക്കശ നടപടികള്‍ ആവശ്യപ്പെടുന്നുണ്ട്.

പക്ഷേ, അതിനേക്കാള്‍ പതിന്മടങ്ങ് വേദനയും പ്രതിഷേധവും തോന്നിയത്, ഒന്നരവയസ്സുള്ള ഒരു പൊന്നുമോളും അവളുടെ മാതാവും ചേതനയറ്റ് പെരുവഴിയില്‍ കിടക്കുമ്പോള്‍, ഇതു കണ്ട് ജീവന്‍ ബാക്കിയായ ആ കുടുംബനാഥന്‍ നടുറോഡില്‍ തലതല്ലി കരയുമ്പോള്‍, അവര്‍ക്കു ചുറ്റും തിക്കിയും തിരക്കിയുംനിന്ന് മൊബൈല്‍ ഫോണില്‍ ചേതനയറ്റ ശരീരത്തിന്റെയും ചിതറിത്തെറിച്ച അവയവങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ആവേശം കാണിച്ചവരുടെ സാമൂഹിക മനസ്സാക്ഷിയോടാണ്.

ജീവനുവേണ്ടി യാചിക്കുന്ന മനുഷ്യരോട് ഏറ്റവും നിര്‍ണായക സമയത്ത് തോന്നേണ്ട കാരുണ്യവും ദയാവായ്പും ധീരതയും ഈ സെല്‍ഫി യുഗത്തില്‍ അസ്മതിച്ചുപോവുന്നത് ഒരുതരത്തിലും അക്ഷന്തവ്യമല്ല.
സി എം മുജീബുര്‍റഹ്്മാന്‍ മണ്ണുത്തി
Next Story

RELATED STORIES

Share it