kasaragod local

അപകടങ്ങളില്‍ മരിച്ച 10 പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു



കാസര്‍കോട്്: തമിഴ്‌നാട്ടിലെ വേളാങ്കണ്ണിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മഞ്ചേശ്വരം കയ്യാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ ഏഴുപേരുടെ ആശ്രിതര്‍ക്കും മഞ്ചേശ്വരത്ത് തോട്ടില്‍ മൂങ്ങിമരിച്ച മൂന്നു കുട്ടികളുടെ കുടുംബങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച രണ്ടു ലക്ഷം രൂപ വീതം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വിതരണം ചെയ്തു. മരിച്ചവരുടെ വീടുകളില്‍ മന്ത്രി നേരിട്ട് എ ത്തിയാണ് തുക വിതരണം ചെയ്തത്. വേളാങ്കണ്ണിയില്‍ നിന്ന് തീര്‍ഥാടനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ കയ്യാറില്‍ നിന്നുള്ള നവവരനും രണ്ടു സഹോദരങ്ങളും ഉള്‍പ്പെടെ ഏഴുപേരാണ് മരിച്ചത്. കയ്യാര്‍ കൂടാല്‍ മേര്‍ക്കള മണ്ടേക്കാപ്പ് വീട്ടില്‍ ഹെറാള്‍ഡ് മൊന്റേരോ, ഭാര്യ പ്രസീല, മകന്‍ രോഹിത് ഡിസൂസ, ഹെറാള്‍ഡിന്റെ സഹോദരന്‍ സതോറിന്‍ മൊന്റേരോ, മകള്‍ ഷറോന, ആല്‍വിന്‍ മൊന്റേരോ, സഹോദരന്‍ ഡെന്‍സിന്‍ മൊന്റേരോയുടെ ഭാര്യ റീമ എന്നിവരാണ് വേളാങ്കണ്ണിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വീടിനു സമീപത്തെ തോട്ടില്‍ കുളിക്കുന്നതിനിടെ മൂങ്ങി മരിച്ച കുഞ്ചത്തൂര്‍ പി ടി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ശരീഫ്(7), മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഹാഷിം(8), ഹസന്‍ കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ അഫ്രീദ്(11) എന്നിവരുടെ കുടുംബങ്ങള്‍ക്കും  രണ്ടു ലക്ഷം രൂപ വീതം വിതരണം ചെയ്തു.
Next Story

RELATED STORIES

Share it