wayanad local

അപകടം ക്ഷണിച്ചുവരുത്തി ഫുട്പാത്ത് നവീകരണം; പരിക്കേറ്റയാള്‍ കോടതിയിലേക്ക്

സുല്‍ത്താന്‍ബത്തേരി: ടൗണില്‍ നടപ്പാത നിര്‍മ്മാണം മാസങ്ങള്‍ പിന്നിട്ടെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല, കാല്‍നടയാത്രക്കാര്‍ വീണ് പരുക്കേല്‍ക്കുന്നത് നിത്യ സംഭവമായി മാറുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ ഫൂട്പാത്തിലെ സ്ലാബില്‍ തട്ടി വീണ് ഗുരുതരമായി പരുക്കേറ്റു.
കരാറുകാരന്‍ ചികില്‍സാ സഹായം നല്‍കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഡ്രൈവറായ നാരായണന്‍. ടൗണിലെ ഗുഡ്‌സ് ഓട്ടോഡ്രൈവറും കോട്ടകുന്ന് സ്വദേശിയുമായ കോറോത്ത് നാരായണനെന്ന 68കാരനാണ് അവസാനമായി അപകടത്തില്‍ പെട്ടത്. കച്ചവടസ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ഫൂട്പാത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അശാസ്ത്രീയമായ രീതിയില്‍ ഫൂട്പാത്തിനു മുകളില്‍ നിരത്തിയ സ്ലാബില്‍ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. വീഴ്ചയുടെ ആഘാതത്തി ല്‍ നാരായണന്റെ ഇടതു തോളെല്ല് നാലിടത്ത് പൊട്ടി.
ഓപ്പറേഷന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നാരാണനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഗുഡ്‌സ് ഓട്ടോ ഓടിച്ച് ഉപജീവനമാര്‍ഗ്ഗം നടത്തുന്ന നാരായണന് ഇതിന് പണം കണ്ടെത്താന്‍ കഴിയുന്നില്ല. ഇതോടെ നഗരസഭാ ചെയര്‍മാനടക്കം കരാറുകാരനുമായി സംസാരിച്ചെങ്കിലും ചികിത്സ ചെലവ് നല്‍കാന്‍ കരാറുകാരന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it