Flash News

അന്‍വര്‍ എംഎല്‍എ ആദിവാസി ഭൂമി കൈയേറിയെന്ന് റിപോര്‍ട്ട്



മലപ്പുറം: ആദിവാസികളുടെ ഭൂമി കൈയേറി പി വി അന്‍വര്‍ എംഎല്‍എ തടയണ നിര്‍മിച്ചുവെന്ന് മലപ്പുറം ജില്ലാ കലക്ടര്‍. പട്ടികജാതി കമ്മീഷന് കലക്ടര്‍ നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. തിങ്കളാഴ്ച റിപോര്‍ട്ട് കമ്മീഷന്‍ പരിഗണിക്കും. എംഎല്‍എയുടെ വിവാദ പാര്‍ക്കിനോടനുബന്ധിച്ച് ചീങ്കണ്ണിപ്പാറയില്‍ തടയണ നിര്‍മിച്ചത് അനധികൃതമായിട്ടാണെന്നും കലക്ടറുടെ റിപോര്‍ട്ടിലുണ്ട്. ചീങ്കണ്ണിപാറയിലെ വന അതിര്‍ത്തിയില്‍ പി വി അന്‍വര്‍ എംഎല്‍എ നിര്‍മിച്ച തടയണ സംബന്ധിച്ച റിപോര്‍ട്ടാണ് എസ്‌സിഎസ്ടി കമ്മീഷന്‍ പരിഗണിക്കുന്നത്. 2016ല്‍ മലപ്പുറം ജില്ലാ കലക്ടറാണ് റിപോര്‍ട്ട് നല്‍കിയത്. വനത്തിലൂടെ ഒഴുകുന്ന അരുവിയില്‍ തടയണ നിര്‍മിച്ചതിന് എതിരേ ആദിവാസികള്‍  പരാതിനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it