അന്‍പുമണിക്കെതിരേ അധികം കേസുണ്ടെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കും: രാമദാസ്

കോയമ്പത്തൂര്‍: തന്റെ മകനും 2016ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ അന്‍പുമണിക്കെതിരേ ഒന്നില്‍ കൂടുതല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയം വിടാന്‍ ഒരുക്കമാണെന്ന് പിഎംകെ സ്ഥാപകന്‍ എസ് രാമദാസ്. രണ്ടു സ്വകാര്യ മെഡിക്കല്‍ കോളജുകളെ വഴിവിട്ടു സഹായിച്ചതിനു നിലവില്‍ അന്‍പുമണിക്കെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. മകനെതിരേ ഒരു കേസ് മാത്രമാണുള്ളത്.
രാഷ്ട്രീയ പ്രതികാരമായാണ് കോണ്‍ഗ്രസ് അന്‍പുമണിക്കെതിരേ കേസ് ഫയല്‍ ചെയ്തത്- രാമദാസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ അന്‍പുമണിക്കെതിരേ ആരോപണങ്ങള്‍ ഉയരുന്നതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞമാസമാണ് അന്‍പുമണിക്കെതിരേ കേസെടുക്കാന്‍ പ്രത്യേക കോടതി നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it