Kollam Local

അന്‍പത്തിയെട്ടിലും അന്‍പ് യാത്രയിലാണ്; പരിസ്ഥിതിക്കു വേണ്ടി പ്രാര്‍ത്ഥനയോടെ

പുനലൂര്‍: രണ്ടായിരത്തി അഞ്ചില്‍ ഒരു കര്‍ഷകന്‍ പ്രകൃതിസംരക്ഷണത്തിനായി തന്റെ സൈക്കിളില്‍ ഒരുയാത്ര ആരംഭിച്ചു. നീണ്ട പത്തു വര്‍ഷങ്ങളും ഇരുപതു സംസ്ഥാനങ്ങളും പിന്നിട്ടും നിലയ്ക്കാതെ ആ യാത്ര ഇന്നും തുടരുന്നു. തമിഴ്‌നാട്ടിലെ നാമക്കല്‍ പുതുപ്പടിയിലെ അന്‍പിചാര്‍ളിസ് എന്നയാളാണ് പ്രകൃതിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവച്ചു തെരുവിലേക്കിറങ്ങിയത് .
ആഗോളതാപനം, വനനശീകരണം, അന്തരീക്ഷമലിനീകരണം എന്നിവയ്‌ക്കെതിരെയുള്ള ബോധവല്‍കരണം എന്ന നിലയിലാണ് ഇയാള്‍ സൈക്കിള്‍ യാത്ര ആരംഭിച്ചത് വെറുതെ സൈക്കിളില്‍ യാത്ര ചെയ്യുക മാത്രമല്ല, സൈക്കിളില്‍ ബോധവല്‍കരണ സ്റ്റിക്കറുകള്‍ പതിക്കുകയും, ചെല്ലുന്നിടത്തൊക്കെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യകത പൊതുജനങ്ങള്‍ക്കു മനസിലാക്കി കൊടുക്കാനും, പ്രദേശത്തെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ബോധവല്‍കരണ ക്ലാസുകളെടുക്കാനും അന്‍പ് മറന്നില്ല .
ഇംഗ്ലീഷ്, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പ്രവീണ്യം നേടിയ അന്‍പു കര്‍ണാകടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി , ബീഹാര്‍ , ബംഗാള്‍, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ട് തുടങ്ങി ഇരുപതോളം സംസ്ഥാനങ്ങള്‍ തന്റെ സൈക്കിള്‍ യാത്രയില്‍ ഉള്‍പ്പെ ടുത്തികഴിഞ്ഞു . യാത്രയിലെ ദുരനുഭവങ്ങള്‍ പങ്കുവച്ച അന്‍പ് നേപ്പാള്‍ യാത്രക്കിടയില്‍ മാവോയിസ്റ്റുകള്‍ തന്നെ പന്ത്രണ്ട് ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ചതും ഓര്‍ത്തെടുത്തു .ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷണമുള്ള കേരളവും പ്രകൃതി സംരക്ഷണത്തില്‍ ഏറെ പിന്നിലാണെന്ന് ഇയാള്‍ അഭി പ്രായപ്പെട്ടു . ഇക്കഴിഞ്ഞ ദിവസം പുനലൂരിലെത്തിയ ഇയാള്‍ പ്ലാസ്റ്റിക് ദുരുപയോഗത്തെക്കുറിച്ചു ഏറെ വാചാലനായി സംസാരിച്ചു . ദൈനംദിന ജീവിതത്തില്‍ പ്ലാസ്റ്റിക്കിന് ഏറെ സ്ഥാനം ഉണ്ടെന്നും എന്നിരിക്കിലും ഇവയുടെ ദുരുപയോഗമാണ് പരിസ്ഥിതി പ്രശനങ്ങള്‍ക്ക് വഴിവക്കുന്നതെന്നും പറഞ്ഞു. സുനാമി വിതച്ച ദുരിതം ഇക്കഴിഞ്ഞയിടെ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം എന്നിവയും പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ പഠിപ്പിക്കുന്നെന്നും അന്‍പ് കൂട്ടിച്ചേര്‍ത്തു. ഗ്രാമങ്ങളും പട്ടണങ്ങളും പിന്നിട്ടു മഞ്ഞിലും മഴയിലും കൊടും ചൂടിലും ഈ അന്‍പത്തിയെട്ടുകാരന്‍ യാത്ര തുടരുന്നു
Next Story

RELATED STORIES

Share it