അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ വിമുക്തമാക്കണം: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: രാഷ്ട്രീയ കക്ഷികളുടെ സ്വാധീനത്തില്‍ നിന്നും അന്വേഷണ ഏജന്‍സികളെ മോചിതമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ കെ എം ശരീഫ്. 2006ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റംചുമത്തിയ എട്ടുപേരെയും കുറ്റവിമുക്തരാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ പക്ഷപാതിത്വവും മുന്‍വിധികളും നിരപരാധികള്‍ക്കു നീതി തടയുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസെന്ന് അദ്ദേഹം വ്യക്തമാക്കി. 2014 മേയില്‍ അക്ഷര്‍ധാം ക്ഷേത്ര ആക്രമണക്കേസില്‍ കുറ്റം ചാര്‍ത്തിയ ആറ് മുസ്‌ലിംകളെ സുപ്രിംകോടതി വിട്ടയച്ചിരുന്നു.
പ്രതികള്‍ വിട്ടയക്കപ്പെട്ട കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റംചുമത്തി വിചാരണ ചെയ്യുകയും നിരപരാധികളെ കേസില്‍ കുടുക്കിയതായി തെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. മാസങ്ങളോളം തടവില്‍ കഴിയേണ്ടിവന്ന നിരപരാധികള്‍ക്കു നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിന്റെ ഭേദഗതിക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ രാഷ്ട്രീയ കക്ഷികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലുള്ള കരിനിയമങ്ങളെക്കുറിച്ച് വിലയിരുത്തി അവ പിന്‍വലിക്കാനുള്ള സമയമാണിത്.സ്‌ഫോടന പരമ്പരകള്‍ ഹിന്ദുത്വരുടെ കൈക്രിയകളായിരുന്നുവെന്ന് വ്യക്തമായിട്ടും മുന്‍വിധി കലര്‍ന്നതും പക്ഷപാതപരവുമാണ് അന്വേഷണ ഏജന്‍സികളുടെ നിലപാടുകള്‍.
മലേഗാവ് സ്‌ഫോടനത്തിലെ ഹിന്ദുത്വ പങ്കിനെക്കുറിച്ച് മൃദുസമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതായി സീനിയര്‍ പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്‍ വെളിപ്പെടുത്തിയിരുന്നു. ഭീകരാക്രമണങ്ങള്‍ക്കു പിന്നിലുള്ള വലതുപക്ഷത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരുന്നതിനു സഹായിച്ച അതേ എന്‍ഐഎ തന്നെ ഇപ്പോള്‍ സംഘപരിവാരവുമായി ബന്ധപ്പെട്ട ഉന്നത ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it