അന്വേഷണവുമായി സഹകരിക്കും: ഹെഡ്‌ലിയുടെ മുന്‍ ഭാര്യ

ന്യൂഡല്‍ഹി: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന് ഡേവിഡ് ഹെഡ്‌ലിയുടെ മുന്‍ഭാര്യ ഫായിസ ഔതല്‍ഹയും ബന്ധുവും സമ്മതിച്ചതായി റിപോര്‍ട്ട്. ന്യൂയോര്‍ക്ക് നിവാസിയായ ബന്ധുവുമായി ഇതിനോടകം യുഎസ് നിയമ മന്ത്രാലയം മുഖേന എന്‍ഐഎ ബന്ധപ്പെട്ടതായാണു വിവരം.
അതേസമയം, മൊറോക്കോകാരിയായ ഹെഡ്‌ലിയുടെ മുന്‍ഭാര്യ ഫായിസയോടുള്ള ചോദ്യാവലി അയക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരുകയാണ്. മൊറോക്കോയുമായി നിലവില്‍ ഇത്തരം നിയമസഹകരണ കരാറുകള്‍ ഇല്ലാത്തതാണ് നടപടികള്‍ വൈകാന്‍ കാരണം. കേസുമായി ബന്ധപ്പെട്ട എല്ലാവിധ സഹകരണങ്ങളും മൊറോക്കോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it