അന്വേഷണമില്ലാതെ വനംവകുപ്പ് റേഞ്ച് ഓഫിസറെ സസ്‌പെന്റ് ചെയ്തു

തൃശൂര്‍: പരാതിയോ അന്വേഷണമോ ഇല്ലാതെ വനംവകുപ്പ് റേഞ്ച് ഓഫിസറെ സസ്‌പെന്റ് ചെയ്ത നടപടി വിവാദമാവുന്നു. കുറ്റിയാടി റേഞ്ച് ഓഫിസര്‍ പി അബ്ദുല്‍ ജലീലിനെയാണ് ഇന്നലെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ സപ്തംബര്‍ 20ന് ഞായറാഴ്ച മുന്‍കൂട്ടി നോട്ടിസ് നല്‍കാതെ കുറ്റിയാടി റേഞ്ച് ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.
വനം വകുപ്പ് നിയമമനുസരിച്ച് റേഞ്ച് ഓഫിസ് അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് ചട്ടം. എന്നാല്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നത് ജനപ്രതിനിധികള്‍ റേഞ്ച് ഓഫിസറെ നാലു മണിക്കൂര്‍ ഈ ദിവസം കാത്തുനില്‍ക്കേണ്ടി വന്നു എന്നാണ്. കസ്തൂരി രംഗന്‍ റിപോര്‍ട്ട് സംബന്ധിച്ച ആറംഗ വിദഗ്ധ സമിതിയില്‍ റേഞ്ച് ഓഫിസറും ഉള്‍പ്പെടുന്നു. മുമ്പ് അംഗീകരിച്ച റിപോര്‍ട്ട് അവധി ദിവസം ഒപ്പിടേണ്ടതില്ലെന്ന് ജലീലിന് മേലുദ്യോഗസ്ഥന്‍ രേഖാ മൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതനുസരിച്ച് പ്രവര്‍ത്തിച്ച ജലീലിനെയാണ് ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഈ സംഭവത്തില്‍ ജലീലിന്റേയോ കാത്തിരിക്കേണ്ടി വന്നുവെന്ന് പറയുന്ന ജനപ്രതിനിധികളുടേയോ വിശദീകരണമോ മൊഴിയോ രേഖപ്പെടുത്താതെയാണ് അന്യായമായ സസ്‌പെന്‍ഷന്‍. ഓഫിസ് ഉപരോധിച്ച സിപിഎം നേതാക്കള്‍ റേഞ്ച് ഓഫിസര്‍ക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും അറിയുന്നു. ജലീലിനെതിരേ പരാതിയോ അന്വേഷണമോ വനംവകുപ്പ് നടത്തിയിട്ടില്ലെന്നാണ് സൂചന.
Next Story

RELATED STORIES

Share it