അന്വേഷണത്തില്‍ സഹകരിക്കാത്തതെന്ത്? വീര്‍ഭദ്ര സിങിനോട് കോടതി

ന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനോട് സിബിഐ അന്വേഷണത്തില്‍ സഹകരിക്കാത്തത് എന്തുകൊണ്ടെന്ന് ഡ ല്‍ഹി ഹൈക്കോടതി ജഡ്ജി പ്രതിഭാ റാണി. ഇതേത്തുടര്‍ന്ന് സിബിഐ അന്വേഷണത്തില്‍ സഹകരിക്കുന്നതില്‍ തന്റെ കക്ഷിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് സിങിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കബില്‍ സിബല്‍ കോടതിയെ അറിയിച്ചു.
സിങിനെ അറസ്റ്റ് ചെയ്യുന്നതും ചോദ്യംചെയ്യുന്നതും വിലക്കുന്ന ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ സിബിഐ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഹിമാചല്‍പ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സിംഗിള്‍ ബെഞ്ചിനു പരിഗണിക്കാന്‍ പറ്റുമോ എന്ന കാര്യം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുമെന്ന് കോടതി പറഞ്ഞു. കേസിന്റെ തുടര്‍വാദം ഇന്നേക്കു മാറ്റി. ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം മാറ്റിവച്ചതായി സിബിഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് പട്‌വാലിയ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it