അന്വേഷണത്തില്‍ അനാസ്ഥ; മോദിക്ക് കഫീല്‍ ഖാന്റെ സഹോദരന്റെ കത്ത്‌

ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാന്റെ സഹോദരന്‍ ഖാഷിഫ് ഖാന് വെടിയേറ്റ സംഭവത്തില്‍ പോലിസ് നിഷ്‌ക്രിയത്വം പാലിക്കുന്നെന്ന് കാട്ടി സഹോദരനായ അദീല്‍ ഖാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂണ്‍ 10നാണ് ഖാഷിഫിന് വെടിയേല്‍ക്കുന്നത്. ഇതുവരെയും പോലിസിനു പ്രതികളെ പറ്റി സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കേസില്‍ ബിജെപി എംപിയായ കമലേഷ് പാസ്വാന് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സിറ്റി പോലിസ് സൂപ്രണ്ട് വിനയ് കുമാര്‍ സിങും ഗോരഖ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍ സിങും പസ്വാനുമായി ഒത്തുകളിക്കുകയാണെന്ന് അദീല്‍ കത്തില്‍ ആരോപിച്ചു. ഖാഷിഫിനു വെടിയേറ്റ സംഭവത്തില്‍ പാസ്വാനു ബന്ധമുണ്ടെന്ന്  കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന്  കമലേഷ് പാസ്വാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it