അന്വേഷണങ്ങള്‍ക്ക് കോടതി മേല്‍നോട്ടം വഹിക്കുന്നതിന് എതിരേ പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെയും മേല്‍ക്കോടതികളുടെയും ജുഡീഷ്യല്‍ ആക്റ്റിവിസത്തിനെതിരേ പാര്‍ലമെന്ററി സമിതി.
കോടതിയുടെ മേല്‍നോട്ടത്തില്‍ കേസുകള്‍ സിബിഐ അന്വേഷണത്തിനു വിടുന്നതടക്കമുള്ള കോടതി നടപടികള്‍ക്കെതിരേയാണ് കമ്മിറ്റിയുടെ വിമര്‍ശനം. നേരായ രീതിയില്‍ അന്വേഷണം നടക്കുന്ന കേസുകള്‍ പോലും സിബിഐക്കു വിടുന്നതിലൂടെ തെറ്റായ കീഴ്‌വഴക്കമാണ് രൂപപ്പെടുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
പ്രത്യേക സിബിഐ കോടതികളുടെ രൂപീകരണത്തെയും കമ്മിറ്റി വിമര്‍ശിച്ചു. ഇത്തരം കോടതികള്‍ രൂപംകൊള്ളുന്നത് രണ്ടുതരം നീതിന്യായ വ്യവസ്ഥ രൂപപ്പെടാന്‍ കാരണമാവുമെന്നും കമ്മിറ്റി നിരീക്ഷിച്ചു.
ഇത്തരം കീഴ്‌വഴക്കങ്ങള്‍ തുടരുന്നത് ഒരേ ഭരണഘടനയുടെ കീഴില്‍തന്നെ വ്യത്യസ്ത നിയമവ്യവസ്ഥ രൂപപ്പെടാന്‍ കാരണമാവുമെന്നും ഇത് നിയമവ്യവസ്ഥയെ തകര്‍ക്കുമെന്നു ഭയപ്പെടുന്നതായും കമ്മിറ്റി പറഞ്ഞു.
എല്ലാ ക്രിമിനല്‍ കേസുകളും സിബിഐ—ക്കു വിടുന്നതിലൂടെ സംസ്ഥാന പോലിസിനെ ഹോം ഗാര്‍ഡിന്റെ നിലവാരത്തിലേക്ക് തരംതാഴ്ത്തിയെന്നും കമ്മിറ്റി റിപോര്‍ട്ടില്‍ ഫറയുന്നു.
കേന്ദ്ര വിജിലന്‍സ് കമ്മിറ്റിയും സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗവും ലോക്പാലിന്റെ നിയന്ത്രണത്തിലും മേ ല്‍നോട്ടത്തിലും പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it