അന്വേഷണം പൂര്‍ത്തിയാക്കി 30 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് ഓംബുഡ്‌സ്മാന്‍

കൊച്ചി:  കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി സി മാത്യൂവിനെതിരാ യ ആരോപണങ്ങളിലുള്ള അന്വേഷണം പൂര്‍ത്തിയാക്കി സബ്കമ്മിറ്റി 30 ദിവസത്തിനുള്ളി ല്‍ റിപോര്‍ട്ട് നല്‍കണമെന്നു കെസിഎ ഓംബുഡ്‌സ്മാന്‍ ഉത്തരവ്.
സബ്കമ്മിറ്റിയുടെ റിപോര്‍ട്ട് കെസിഎ—ക്കു സമര്‍പ്പിക്കുന്നതിനൊപ്പം ഓംബുഡ്‌സ്മാനും നല്‍കണം. കേസില്‍ ഇതിനുശേഷം മാത്രമേ അന്തിമവിധി പ്രസ്താവിക്കുകയുള്ളൂവെന്നും ജസ്റ്റിസ് വി രാംകുമാറിന്റെ ഉത്തരവില്‍ പറയുന്നു. കുറ്റംകണ്ടെത്തിയാല്‍ കെഎസിഎക്ക് പോലിസില്‍ പരാതി നല്‍കുകയോ കോടതിയില്‍ പരാതി ന ല്‍കുകയോ ചെയ്യാം. മറൈന്‍ ഡ്രൈവിലെ ഫഌറ്റ് സംബന്ധിച്ചു ടി സി മാത്യുവിനെതിരേ ഉയര്‍ന്ന ആരോപണം ശരിയാണെന്നു ഓംബുഡ്‌സ്മാന്‍ കണ്ടെത്തിയിട്ടുണ്ട്.
ലോധ കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം കെസിഎ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷവും ടി സി മാത്യു താമസിച്ച മറൈന്‍ ഡ്രൈവിലെ ഫഌറ്റിന്റെ വാടക കെസിഎ ആണ് നല്‍കിയതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഇതിനായി 5,25,000 രൂപയാണു ചെലവാക്കിയിരിക്കുന്നത്. ഇതു പലിശസഹിതം ടി സി മാത്യൂവില്‍നിന്ന് ഈടാക്കാന്‍ ഓംബുഡ്‌സ്മാന്‍ വിധിച്ചു. കേസ് ഫെബ്രു
വരി 14ന് വീണ്ടും കേള്‍ക്കും. ഗുരുതര ആരോപണങ്ങളുയര്‍ത്തി തൃശൂര്‍ സ്വദേശി കെ പ്രമോദ് ആണ് ടി സി മാത്യുവിനെതിരേ ഓംബുഡ്‌സ്മാന്‍ മുമ്പാകെ പരാതി നല്‍കിയത്.
28 വര്‍ഷമായി കെസിഎയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ടി സി മാത്യൂവിനെതിരേ ഒമ്പത് ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രമോദ് കെസിഎ—ക്കു പരാതി നല്‍കിയത്. ഇത് അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെയും കെസിഎ നിയോഗിച്ചിരുന്നു. ഈ കമ്മീഷനോടാണ് ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it