അന്വേഷണം നടത്തിയാല്‍ ഉമ്മന്‍ചാണ്ടി കള്ളനാണെന്ന് തെളിയും: ബിജു രാധാകൃഷ്ണന്‍

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണം നേരിടണമെന്നു സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രി കള്ളനും കൊലപാതകിയുമാണെന്ന് അന്വേഷണം കഴിഞ്ഞാല്‍ മനസ്സിലാവുമെന്നും കോഴിക്കോട്ടെ കേസിന് കോടതിയിലെത്തിയ ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ചാണ്ടി ഉമ്മനും ടീം സോളാറും തമ്മിലുള്ള രഹസ്യ കരാറിന്റെ പകര്‍പ്പ് സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കും. 60:40 കരാറാണിത്. രാമനിലയത്തില്‍ വച്ച് ഒന്നര കോടി രൂപ നല്‍കിയതിന്റെ തെളിവുകളും കൈവശമുണ്ട്.
നേരത്തേ രേഖകള്‍ നശിപ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഹരികൃഷ്ണന്‍ ആയിരുന്നു. എന്നാല്‍, എല്ലാ രേഖകളും ശേഖരിക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞില്ല. സാന്‍ഡിസ്‌കിന്റെ ഒരു പെന്‍ഡ്രൈവ് അടക്കം നിരവധി ഇലക്ട്രോണിക് ശേഖരണികള്‍ എടുക്കാന്‍ ഡിവൈഎസ്പിക്കു കഴിഞ്ഞില്ല.
അവയ്ക്കകത്ത് നിര്‍ണായക രേഖകളുണ്ടെന്നും ബിജുരാധാകൃഷ്ണന്‍ പറഞ്ഞു. തന്റെ കോയമ്പത്തൂര്‍ യാത്രയെ വിമര്‍ശിച്ചവരാണ് തെളിവ് നശിപ്പിക്കുന്നതെന്നും ബിജു രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അടുത്തമാസം 5, 6 തിയ്യതികളില്‍ സോളാര്‍ കമ്മീഷന്‍ സരിത എസ് നായരെ വിസ്തരിക്കും. 18ന് മുഖ്യമന്ത്രിയെയും വിസ്തരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it