Flash News

അന്യ മതസ്ഥരുടെ ആഘോഷങ്ങളെ അപമാനിച്ച സ്വദേശിയെ പിടികൂടും

ദുബയ്: അന്യ മതസ്ഥരുടെ ആഘോഷങ്ങളെ കുറിച്ച് അപമാനിക്കുന്ന രൂപത്തില്‍ ഇന്റര്‍നെറ്റിലൂടെ സന്ദേശം പ്രചരിപ്പിച്ച സ്വദേശിയെ അറസ്റ്റ് ചെയ്യുമെന്ന് ദുബയ് പോലീസ് മേധാവി ബ്രിഗേഡിയര് ജനറല്‍ ഖമീസ് അല്‍ മസൈന അറിയിച്ചു. പുതിയ യു.എ.ഇ. നിയമ പ്രകാരം മതങ്ങളെയോ പ്രവാചകരെയോ നിന്ദിക്കുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പൊതു സമൂഹം എല്ലാ മതങ്ങളേയും ആദരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it