അന്യായ വധശിക്ഷ: ചൈനയില്‍ 27 പേരെ ശിക്ഷിച്ചു

ബെയ്ജിങ്: ചൈനയില്‍ 20 വര്‍ഷം മുമ്പ് കൗമാരക്കാരന് അന്യായമായി വധശിക്ഷ നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 27 പേര്‍ കുറ്റക്കാരെന്നു കോടതി. 1996ല്‍ മംഗോളിയ സ്വയംഭരണപ്രദേശത്തെ ഹോഹോട്ട് വസ്ത്രവ്യവസായ ഫാക്ടറിയിലെ ടോയ്‌ലറ്റില്‍ സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരനാണെന്നാരോപിച്ച് ഹുജില്‍തു എന്ന 18കാരനെ വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു.
എന്നാല്‍, കഴിഞ്ഞ വര്‍ഷം സാവോ സിഹോങ് എന്നയാള്‍ കുറ്റസമ്മതം നടത്തുകയും തുടര്‍ന്ന് ഹുജില്‍തു കുറ്റക്കാരനല്ലെന്നു തെളിയുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു. നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുന്നത് രാജ്യത്ത് വ്യാപകമാണെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it