malappuram local

അന്യായ നികുതി പിരിവ് പ്രതിഷേധാര്‍ഹം

മലപ്പുറം: പഴയ കെട്ടിടങ്ങള്‍ക്കും പുതിയ നിര്‍മാണ ചെലവിന്റെ സ്ലാബ് നിരക്കില്‍ വന്‍ വര്‍ധനവോടെ ലേബര്‍ സെസ്സ് അടക്കാന്‍ നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കണമെന്നും 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കെട്ടിട നികുതിയും കുടിശ്ശികയും പിരിക്കുന്ന മുനിസിപ്പാലിറ്റികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നു കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തന സംഗമം അഭിപ്രായപ്പെട്ടു.  ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. മേഖലാ കണ്‍വീനര്‍ സബാഹ് വേങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് സലാഹുദ്ദീന്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പാഴേരി ഷെരീഫ് ഹാജി മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി നടരാജന്‍ പാലക്കാട്, സെക്രട്ടറി പി പി അലവിക്കുട്ടി, ട്രഷറര്‍ തയ്യില്‍ ഹംസ കോഴിക്കോട്, കോട്ടയില്‍ മൊയ്തീന് പാലക്കാട്, പി കെ ഫെസല്‍ കുന്ദമംഗലം, മേച്ചേരി ഹംസ മഞ്ചേരി, മൊയ്തുണ്ണി ഫ്രക്രുദ്ദീന്‍ തങ്ങള്‍ നിലമ്പൂര്‍, സിപി കുഞ്ഞിപ്പ പെരിന്തല്‍മണ്ണ, റീഗല്‍ മുസ്തഫ, വി പി അബ്ദുള്ളക്കുട്ടി, ടി മൊയ്തീന്‍കോയ,  ഉമ്മര്‍ സബീന മൂക്കുതല സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാറിന്റെയും  വികസന പദ്ധതികള്‍ സംബന്ധിച്ച യോഗങ്ങളിലേക്കും സെമിനാറിലേക്കും കെട്ടിട ഉടമ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it