ernakulam local

അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം; തൊഴില്‍വകുപ്പിന് അതൃപ്തി

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയില്‍ മനം മടുപ്പിക്കു കാഴ്ചകളാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് കണ്ടത്.
പെരുമ്പാവൂര്‍ മേഖലയിലെ പ്ലൈവുഡ് കമ്പനികളിലായിരുന്നു പരിശോധന. പരിശോധന നടക്കുന്ന വിവരമറിഞ്ഞ് നടത്തിപ്പുകാര്‍ പലരും മാറിനിന്നു. ശമ്പളത്തെക്കുറിച്ചും മറ്റും തൊഴിലാളികളോട് ചോദിച്ചു മനസ്സിലാക്കിയെങ്കിലും ഓരോരുത്തരും പറഞ്ഞത് പല ഉത്തരങ്ങള്‍. ചിലയിടത്ത് ഒരു ടണ്‍ ഉല്‍പാദനത്തിന് നിശ്ചിത നിരക്ക് തൊഴിലാളികളുടെ കരാറുകാരന് നല്‍കും. ഇത് തൊഴിലാളിക്കു വീതിച്ചുനല്‍കും. പുരുഷന്മാര്‍ക്ക് 380-400 രൂപ നിരക്കിലാണ് കൂലി. വനിതകള്‍ക്കിത് 300 രൂപയാണ്.
താരതമ്യേന കൊള്ളാമെന്നു പറയാവുന്ന സങ്കേതത്തില്‍ പോലും ടോയ്‌ലറ്റ് പുറമെ വൃത്തിയുള്ളതെന്നു തോന്നിച്ചെങ്കിലും അകത്ത് സ്ഥിതി ശോചനീയമായിരുന്നു. ചിലയിടങ്ങളില്‍ തൊഴിലാളികള്‍ കിടക്കന്നു—യിടത്ത് തെന്നയായിരുന്നു ആടുമാടുകളുടെ വാസവും. പാചകപ്പുരകള്‍ ഒട്ടും വൃത്തിയുള്ളതായി കാണാനായില്ല. മഴയില്‍ ചോരുന്ന, വെളിച്ചമില്ലാത്ത മുറികള്‍. വലിയമുറിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് പലയിടത്തും തൊഴിലാളികള്‍ കിടന്നിരുന്നത്. വായുസഞ്ചാരം കുറഞ്ഞതിനാല്‍ മുറികളില്‍ രൂക്ഷമായ ഗന്ധം തങ്ങിനിന്നു. താമസം, ഭക്ഷണം, പാചകം മറ്റ് സംവിധാനങ്ങളില്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ തീരെ തൃപ്തിയില്ലെന്നു പറഞ്ഞ ടോം ജോസ് അവരും നമ്മളും ഇന്ത്യക്കാര്‍ ആയതിനാല്‍ കുറേക്കൂടി മെച്ചപ്പെട്ട സൗകര്യത്തിന് അവര്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തിനാരംഭിച്ച സന്ദര്‍ശനം ഉച്ചയ്ക്ക് 12 ഓടെയാണ് സമാപിച്ചത്.
പെരുമ്പാവൂരില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടാവുമെന്നാണ് ഏകദേശ ധാരണ. അഡീഷണല്‍ തൊഴില്‍ കമ്മിഷണര്‍ അലക്‌സാണ്ടര്‍, ഡപ്യൂട്ടി തൊഴില്‍ കമ്മിഷണര്‍ ശ്രീലാല്‍, മേഖല ജോയിന്റ് ലേബര്‍ കമ്മിഷണര്‍ പി ജെ ജോയി, ജില്ല തൊഴില്‍ ഓഫിസര്‍ കെ എഫ് മുഹമ്മദ് സിയാദ്, അസിസ്റ്റന്റ് തൊഴില്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരും ടോം ജോസിനൊപ്പം പരിശോധനയില്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it